Movies
മലയാളസിനിമയുടെ ഇൻഡസ്ട്രി ഹിറ്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.
അജുവിന്റെ വാക്കുകൾ
‘വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.
വിനീതിന്റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.
വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്റെ നിതിൻ മോളി.
നിവിന്റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്റേതിന് സമാനമായാണ് മലയാളത്തിൽ ഇന്ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.
Movies
ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടരുന്നതിനിടെ പുതിയ ട്രെയിലർ പങ്കുവച്ച് ബെത്ലഹേം കുടുംബ യൂണിറ്റ് അണിയറപ്രവർത്തകർ.
ആഗോള തലത്തിൽ 300 കോടിയിലേക്ക് ഉടൻ ഈ നിവിൻ പോളി- മമിത ചിത്രമെത്തും.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്.
Movies
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിയ ചിത്രമായി മാറി നിവിൻ പോളിയുടെ ബെത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്
ആഗോളതലത്തിൽ 270 കോടിയാണ് ഇതുവരെയുള്ള കലക്ഷൻ.
ബികെയു ഹിറ്റായതോടെ മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ റിക്കാർഡാണ് ഇതോടെ തകർന്നത്.
268 കോടി ആയിരുന്നു എമ്പുരാന്റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ബെത്ലഹേം കുടുംബ യൂണിറ്റ് ഈ നേട്ടം വൈകരിച്ചത്. 304 കോടിയുമായി ലോകയാണ് മലയാളത്തിലെ പണംവാരിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.
തുടരും സിനിമ കേരളത്തിൽ നിന്നും കലക്ട് ചെയ്ത തുകയെ മറി കടന്ന് കേരള ബോക്സ് ഓഫിസിൽ മൂന്നാം സ്ഥാനത്താണ് ബെത്ലഹേം.
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് ഇൻഡസ്ട്രി ഹിറ്റ് ആകുമെന്ന സൂചനയാണ് ബോക്സ്ഓഫിസ് കലക്ഷന് സൂചിപ്പിക്കുന്നത്.
Movies
മൂന്നുപതിറ്റാണ്ടുമുമ്പ് എഴുതി ചിട്ടപ്പെടുത്തി ആലേഖനം ചെയ്യപ്പെട്ട ഒരു ഗാനമാണ് ഇന്ന് മലയാളസിനിമാലോകത്ത് അലയടിക്കുന്നത്. സമീപകാല മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷനും പ്രേക്ഷകാഭിപ്രായവുംനേടി മുന്നേറുന്ന ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിൽ അൽപ നിമിഷങ്ങളിൽ മാത്രം കേൾക്കുന്ന യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ എന്ന ഗാനം.
അതിനേക്കാൾ കൂടുതൽ ചിത്രത്തിൽ ആ പാട്ട് പരാമർശിക്കുന്നുമുണ്ട്. സൂപ്പർഹിറ്റ് ചിത്രങ്ങളിലെ പ്രചാരംനേടിയ ഗാനങ്ങൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർന്നുവരുന്നത് പുതുക്കാഴ്ചയല്ല.
പ്രത്യേകിച്ചു ഇക്കാലത്ത്. അപ്പോഴാണ് ചിത്രീകരണംപോലും നടക്കാത്ത സിനിമയിലെ ഒരുഗാനം മുപ്പതുവർഷങ്ങൾക്ക് ശേഷം ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുന്നത്.
അരവിന്ദ് സ്വാമി - മീന ജോഡി നായികാനായകന്മാരായി, ജോഷി സംവിധാനംചെയ്യാൻ തീരുമാനിച്ചിരുന്ന അന്ന എന്ന ചിത്രത്തിലേതാണ് ഗാനം.
ഷിബു ചക്രവർത്തി - ഒസേപ്പച്ചൻ ടീമാണ് സംഗീതം. പാട്ടുകൾ പുറത്തിറങ്ങി. പക്ഷേ താരങ്ങളുടെ ഡേറ്റ് ശരിയാകാത്തതിനാൽ ചിത്രീകരണംമുടങ്ങി. പാട്ടുകൾ അന്നുതന്നെ പ്രേക്ഷകരുടെ ഇഷ്ടത്തിൽ ഇടംപിടിച്ചു. എന്നാൽ അതേ സിനിമയിലെ മറ്റൊരു ഗാനത്തെക്കുറിച്ചു വാചാലനാവുകയാണ് ഗാനരചയിതാവ് ഷിബു ചക്രവർത്തി.
1995ലാണ് സംഭവം. സംവിധായകൻ ജോഷിക്കു ലളിതാംബിക അന്തർജനത്തിന്റെ മകനും നോവലിസ്റ്റുമായ എൻ. മോഹനൻ ‘അന്ന' എന്ന കഥ തിരക്കഥാരൂപത്തിൽ കൈമാറുന്നു.
വിശദമായ ആ തിരക്കഥ ചുരുക്കാനും പാട്ടുകളെഴുതാനും ജോഷി, ഷിബു ചക്രവർത്തിയെ ഏൽപ്പിക്കുന്നു. അങ്ങനെ ഷിബു ചക്രവർത്തി തിരക്കഥ 80 പേജാക്കി ചുരുക്കി. ഔസേപ്പച്ചനാണ് സംഗീതം. അരവിന്ദ് സ്വാമി, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചു. നായകന്റെ അമ്മാവനായ പരമേശ്വരൻ എന്ന കഥാപാത്രമായി നെടുമുടി വേണുവും.
നായകനായ അരവിന്ദ് സ്വാമിയുടെ കഥാപാത്രം സബ് കളക്ടറായിരിക്കേയാണ് മീനയുടെ അന്ന എന്ന യുവതിയുമായി അടുക്കുന്നത്. അന്നയ്ക്കു സംഗീതവാസനയുണ്ട്.
ക്രിസ്ത്യൻ സംഗീതമാണ് അവൾ പഠിച്ചിട്ടുള്ളത്. അവളുടെ പ്രതിഭകണ്ടു നായകന്റെ അമ്മാവനായ പരമേശ്വരൻ അവളെ കർണാടകസംഗീതം പഠിപ്പിക്കുന്നു. നായകൻ ഫോറിൻ സർവീസിലേക്കു മാറ്റമായി ലണ്ടനിലേക്കു പോകുന്നു. കുറെക്കാലത്തിനുശേഷം പരമേശ്വരൻ കോഴിക്കോട്ട് ഉണ്ടെന്നറിഞ്ഞ് അന്ന കാണാനെത്തുന്നു. എന്നാൽ അദ്ദേഹം ശരീരം തളർന്നു, സംസാരിക്കാൻ പറ്റാത്തവിധം ആശുപ്രതിയിലാണ്. ആശുപ്രതിയിലെക്ക് അന്ന വരുമ്പോൾ പരമേശ്വരൻ അവളെ പഠിപ്പിച്ച ഒരു കീർത്തനം ഉപയോഗിക്കണം.
ത്യാഗരാജസ്വാമികളുടെ കീർത്തനമായ ‘തുളസീദള മുലചേ എന്നു തുടങ്ങുന്ന കീർത്തനം ഉപയോഗിക്കാൻ ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും തീരുമാനിച്ചു. ഇക്കാര്യം യേശുദാസിനോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഈ സന്ദർഭത്തിൽ അതിനേക്കാൾ ചേരുന്നത് അദ്ദേഹത്തിന്റെ ‘മോക്ഷമു ഗലദ’ ആണ്.
നിങ്ങളത് കേട്ടിട്ടില്ലേ?' ഇരുവർക്കും അതു ഓർമയുണ്ടായില്ല. ദാസേട്ടൻ വേഗം പക്കമേളക്കാരെ വിളിച്ചു. റെക്കോർഡിംഗ് സ്റ്റുഡിയോയുടെ തറയിൽ ചമ്രം പടിഞ്ഞിരുന്നു പതിയെ മോക്ഷമു ഗലദ പാടാൻ തുടങ്ങി. ചുറ്റുമായി ജോഷി, ഔസേപ്പച്ചൻ, ഞാൻ എല്ലാവരും ദാസേട്ടനെപ്പോലെ തറയിൽ ചമ്രം പടിഞ്ഞിരുന്നു.
പല്ലവി പാടി, ചരണത്തിലെത്തുമ്പോഴേയ്ക്കും തംബുരു മീട്ടിയിരുന്നയാൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഷർട്ടിൽ തുടയ്ക്കുന്നു. ഞാൻ നിയന്ത്രിക്കാനാവാതെ കരഞ്ഞു. ചുറ്റും നോക്കുമ്പോൾ സംവിധായകൻ ജോഷിയും സംഗീത സംവിധായകൻ ഔസേപ്പച്ചനും പക്കമേളക്കാരും കണ്ണീർവാർക്കുന്നു. അതിനപ്പുറം സുന്ദരമായതൊന്ന് എന്റെ ജീവിതത്തിൽ ഇന്നുവരെ കേട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല, ഷിബു ചക്രവർത്തി പറയുന്നു.
ആ പാട്ട് യേശുദാസ് വീണ്ടുംപാടി റെക്കോർഡ്ചെയ്തു കാസറ്റിൽ ഉൾപ്പെടുത്തി. അതുകൊണ്ട് ഇനിയും കേൾക്കുമായിരിക്കാം. പക്ഷേ ആദ്യംകേട്ട ആ മോക്ഷമുഗലദ ഇനി കേൾക്കാനാകുമെന്ന പ്രതീക്ഷയില്ല. അതാകട്ടെ റിക്കാർഡ് ചെയ്യപ്പെട്ടുമില്ല. ഞങ്ങൾ കുറച്ചുപേരുടെ ഹൃദയത്തിൽ മാത്രം ആ പാട്ടും ആലാപനവും എന്നുമുണ്ട്. ഷിബു ചക്രവർത്തി പറഞ്ഞുനിറുത്തി.
Movies
കരിയറിലെ ആദ്യ 200 കോടി നേടി നിവിൻ പോളി. ഗിരീഷ് എ.ഡി. ചിത്രം ബെത്ലഹേം കുടുംബയൂണിറ്റ് ഏകദേശം 203 കോടിയാണ് ഇതുവരെ നേടിയത്.
മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. കേരളത്തിലും ഓവർസീസിലും ഗംഭീര പ്രതികരണമാണ് ഇപ്പോഴും സിനിമയ്ക്കു ലഭിക്കുന്നത്.
‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’, ‘ലോക’, ‘വാഴ 2’, ‘തുടരും’, ‘ദൃശ്യം 3’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ. കഴിഞ്ഞ രണ്ട് സിനിമകളിൽ നിന്നായി ഏകദേശം 350 കോടിയാണ് നിവിൻ പോളി ബോക്സ്ഓഫിസിൽ നിന്നും വാരിയത്.
നായികയായ മമിത ബൈജുവിനും ഇത് അപൂർവ റിക്കാർഡ് ആണ്. തുടർച്ചയായി മൂന്ന് സിനിമകളാണ് നടിയുടേതായി 200 കോടിയിലെത്തുന്നത്.
വിജയ് നായകനായ ‘ജനനായകൻ’, സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ സിനിമകൾക്കുശേഷം 200 കോടിയിലെത്തുന്ന മമിതയുടെ മൂന്നാമത്തെ സിനിമയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.
അതിവേഗം 200 കോടി നേടുന്ന മലയാള സിനിമകളിൽ ‘ലോക’യെ വെട്ടി ‘ബെത്ലഹേം’ മൂന്നാമതെത്തി. 13 ദിവസംകൊണ്ടാണ് ലോകയുടെ നേട്ടമെങ്കിൽ 11 ദിവസം കൊണ്ട് ബെത്ലഹേം 200 കോടിയിലെത്തി. അഞ്ച് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച ‘എമ്പുരാൻ’ ആണ് ഒന്നാമത്. ഒൻപത് ദിവസം കൊണ്ട് 200 കോടി ക്ലബിലെത്തിയ ദൃശ്യം 3 ആണ് രണ്ടാം സ്ഥാനത്ത്.
Movies
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിൽ നിവിന്റെ സഹോദരനായി വേഷമിട്ട സംഗീത് പ്രതാപിന്റെ കഥാപാത്രം ഒരു ഷോർട്ട് ഫിലം സംവിധാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സംഗീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പുറത്തിറക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമാണ് ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടത്.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ രംഗങ്ങൾകൂടി ചേർത്ത് രസകരമായ ഷോർട്ട് ഫിലിമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
Movies
നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനുമായി ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ കുതിക്കുന്നു. പ്രമുഖ ബോക്സോഫിസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ആദ്യദിനം ലോകമെമ്പാടുമായി 11 കോടി രൂപയാണ് വാരിക്കൂട്ടിയത്.
കളക്ഷൻ വിവരങ്ങൾ ഒറ്റനോട്ടത്തിൽ
കേരളം: 4.4 കോടി രൂപ
ഇന്ത്യ മറ്റ് സംസ്ഥാനങ്ങൾ: 5.70 കോടി രൂപ
ഓവർസീസ് (വിദേശ രാജ്യങ്ങൾ): 5.3 കോടി രൂപ
ശനി, ഞായർ ദിവസങ്ങളിലും സിനിമയ്ക്ക് മികച്ച ഓൺലൈൻ ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളിൽ കളക്ഷൻ കൂടുതൽ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മോഹൻലാലിന് ശേഷം ബുക്ക് മൈ ഷോയിലൂടെ മണിക്കൂറിൽ മുപ്പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയ നായകനായി നിവിൻ പോളി ഇതിനോടകം മാറി.
നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള കെമിസ്ട്രിയും നിവിന്റെ തകർപ്പൻ കോമഡി ടൈമിംഗുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കഴിഞ്ഞ ക്രിസ്മസിന് 'സർവം മായ'യിലൂടെ 100 കോടി ക്ലബ്ബിൽ ഇടംനേടിയ നിവിൻ, ഈ ഓണക്കാലത്തും ബോക്സോഫീസിൽ അത്ഭുതങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Movies
ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്റർടൈനറാണ്.
മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.
Movies
ഓണത്തിന് ഫീൽഗുഡ് ഉറപ്പിച്ച് നിവിൻ പോളി. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 21 ന് ഓണം റിലീസായാണ് തിയറ്ററുകളിലെത്തുക.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
Movies
സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം നൽകിയ നടൻ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. ‘ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട്,’ എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുപമ നിവിന്റെ പ്രസംഗം ഷെയർ ചെയ്തത്.
തങ്ങൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും നിവിൻ പോളി പറഞ്ഞത് ഇങ്ങനെയാണ്:
‘‘ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യമാണ് എപ്പോഴും അറിഞ്ഞോ അറിയാതെയോ ഭയങ്കര റെസ്ട്രിഷൻസ് ഫേസ് ചെയ്യുന്നവരാണ് നമ്മൾ. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകാൻ പാടില്ല, ഇവിടെ പോകാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം എന്നൊക്കെ പറയുന്നത്.
പക്ഷേ ഞാൻ വളരെ ആത്മാർത്ഥമായി എന്റെ മനസിൽ നിന്ന് പറയട്ടെ, നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത ഒരു ഹർഡിൽസും ഇല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനു വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും വേണ്ടി ജോലി ചെയ്യുക. ധൈര്യത്തോടെ മുന്നോട്ട് പോവുക, ആരും ഒന്നും നിങ്ങളെ ചെയ്യില്ല.’’
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനുപമ.
കരിയറിന്റെ തുടക്കകാലത്ത് നിവിൻ നൽകിയ ഈ വലിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ ഈ കുറിപ്പ്.
Movies
അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികളെന്നും എന്നാൽ അവർക്ക് ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളില്ലെന്നും നിവിൻ പോളി.
നിവിന്റെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ എതിരേറ്റത്. കൊച്ചി സെന്റ് തെരേസാസ് കോളജിൽ തന്റെ പുതിയ ചിത്രം ബത്ലഹേം കുടുംബ യൂണിറ്റിന്റെ പ്രമോഷനായെത്തിയതായിരുന്നു താരം.
''മലർവാടി ആർട്സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു.
ആൽക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയിൽ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്.
ഞാൻ രണ്ടും കൽപിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. കാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാൻ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നിൽക്കാൻ സാധിക്കുന്നു. നിവിൻ പോളി പറഞ്ഞു.
സ്റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.
അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.
സ്റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.
അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.
ജീവിതത്തിൽ പല സാഹചര്യങ്ങൾ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താൽ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും.
അങ്ങനെ സംശയമുണ്ടാവുമ്പോൾ നിങ്ങൾ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്റെ ജീവിതത്തിൽനിന്ന് ഞാൻ പഠിച്ച കാര്യമാണ് അത്.
ഒരു ക്ലാസിലെ മികച്ച വിദ്യാർഥിക്ക് മികച്ച അധ്യാപകർ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാർഥികളുടേയും മികച്ച ഗുരുക്കന്മാരാകാൻ നിങ്ങൾക്ക് സാധിക്കണം. മുമ്പോട്ടുവരാൻ ധൈര്യമില്ലാത്തവർക്ക് പിന്തുണയും പ്രചോദനവും നൽകാൻ അധ്യാപകർക്ക് കഴിയണം.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോവുന്നത്.
ജീവിതത്തിൽ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക.
അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ. ചില കാര്യങ്ങൾ ചെയ്യരുത്, ചിലയിടങ്ങളിൽ പോവാൻ പാടില്ല, ചില വസ്ത്രങ്ങൾ ഇടാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും താമസിക്കുന്ന ഹോസ്റ്റലുകളിൽനിന്നും നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്.
നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്നത്തിനും വേണ്ടി പ്രവർത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാൻ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക''. നിവിൻ പറഞ്ഞു.
Movies
ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന നിവിൻ പോളി- മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ ഗാനം പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും
വിഷ്ണു വിജയ് ഈണമിട്ട് സുഹൈൽ കോയയുടെ വരികളുമായി എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ഇത്തവണത്തെ ഓണം നിവിൻ 'തൂക്കും' എന്ന് ഉറപ്പിക്കാൻ പോന്ന രസികൻ രംഗങ്ങളുമായാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
Movies
നിവിന് പോളി നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് കൊച്ചിയില് തുടക്കം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമാതാക്കളാകുന്ന ചിത്രം നാഷിദ് ഫാമി സംവിധാനം ചെയ്യുന്നു.
‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ചയാളാണ് നാഷിദ്.
കാന്താര ചാപ്റ്റർ 1 ഉൾപ്പെടെ കന്നഡ - തെലുഗു ഇൻഡസ്ട്രിയിലെ നിറസാന്നിധ്യമായ രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. ഇത്തവണ മുഴുനീള കഥാപാത്രമായി അജു വർഗീസും കൂടെയുണ്ട്. കൂടാതെ ജഗദീഷ്, കലാരഞജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ.
പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.
Movies
നടൻ നിവിൻ പോളിയുടെ പേര് തെറ്റിച്ചുപറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിവിൻ പോളി എന്ന പേര് നവീൻ പോളി എന്നാണ് അദ്ദേഹം ഉച്ഛരിച്ചത്.
അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുന്ന പ്രൊജക്ട് സീറോ - വിജിലൻസ് വിസിൽ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിലായിരുന്നു സംഭവം.
തെറ്റ് തിരിച്ചറിഞ്ഞ ഉടനെ മന്ത്രി തിരുത്തി. ‘നിങ്ങള് എല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻപോളി... എനിക്ക് തെറ്റിപ്പോയി... നിങ്ങൾക്കുതന്നെ പേരു പറയാം... ആരാണ് ആക്ഷൻ ഹീറോ...’ എന്നു മന്ത്രി തിരിച്ച് സദസിനോടായി ചോദിച്ചു.
ആക്ഷൻ ഹീറോ നിവിൻ പോളിയാണെന്ന് സദസ് ഒന്നടങ്കം വിളിച്ചു പറഞ്ഞപ്പോൾ അതെ നിവിന് പോളിയാണ് ആക്ഷൻ ഹീറോയെന്ന് മന്ത്രി പറഞ്ഞു.
വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറിയ നിവിൻ പോളി യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്സ് വകുപ്പും വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള് ഓഡിറ്റോറിയത്തില് നടന്നു. ചടങ്ങിൽ ആദ്യ വിജിലന്സ് കമാന്ഡോയായി നടൻ നിവിൻ പോളി വിജിലന്സ് വിസില് മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന് പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല് സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള് സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില് കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില് നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില് നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Movies
നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കുശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന് പോളിയുടെ അൻപതാം സിനിമയായാകും ഇത്. ഗോൾഡിനു ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്.
സിനിമയുടെ ടൈറ്റിൽ ലോഞ്ച് 27-ാം തിയതി പത്മ തിയറ്ററിൽ വച്ച് രാവിലെ പത്ത് മണിക്ക് നിർവഹിക്കും. ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്.
മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൻസ് തന്നെയാകും.
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘നേരം’ 2013-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2015-ലാണ് ‘പ്രേമം’ റിലീസിനെത്തിയത്.
നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു.
Movies
നിവിൻ പോളി- മമിത ബൈജു ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത് .
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പ്രതിഛായ മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
കേരളത്തിലെ ചില രാഷ്ടീയ സംഭവങ്ങൾ സിനിമയിൽ പരാമർശിക്കുന്നുണ്ട്, അത് ഫിക്ഷനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പയാണ് എന്റെ ഹീറോയെന്നും ചാണ്ടി പറഞ്ഞു.
കോട്ടയം കറുകച്ചാലിലെ തിയറ്ററിലാണ് ചാണ്ടി സിനിമ കാണാൻ എത്തിയത്.
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ.
ഈ സിനിമ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കഥയാണോ ചിത്രം പറയുന്നത് എന്നതടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ പ്രതിഛായ ഉമ്മൻ ചാണ്ടിയുടെ ജീവിതകഥയല്ല എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
Business
തൃശൂർ: കല്യാണ് ഹോംസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിന്റെ അംബാസഡറാകുന്നത്.
ബ്രാൻഡിന്റെ പ്രചാരണങ്ങൾക്കു നിവിൻ പോളി നേതൃത്വംനൽകും. കന്പനി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ നിവിൻ പോളിക്കു സാധിക്കുമെന്ന് കല്യാണ് ഹോംസ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു.
കല്യാണ് ഹോംസ് ഓരോ പദ്ധതിയിലും പുലർത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാർഹമാണെന്ന് നിവിൻ പറഞ്ഞു.
അടുത്ത സാന്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ചു പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുമെന്ന് കല്യാണ് ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണു ലക്ഷ്യമിടുന്നത്.
കല്യാണ് ഹോംസിനു നിലവിൽ കേരളത്തിലാകെ 25 പ്രൊജക്ടുകളുണ്ട്. കൊച്ചി തേവരയിൽ ആരംഭിച്ച അൾട്രാ ലക്ഷ്വറി പ്രോജക്ടും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
Movies
നിവിൻ പോളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി മമിത ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഏത് ആവശ്യം വന്നാലും സംസാരിക്കാൻ പറ്റുന്നയാളാണ് നിവിനെന്നാണ് മമിത പറഞ്ഞത്. നിവിൻ തനിക്ക് മെന്ററെപ്പോലെയാണെന്നും താരം പറഞ്ഞു.
"നിവിന് ചേട്ടന്റെ കൂടെ ഞാന് മുൻപും വര്ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന് ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര് ചെയ്യാന് പറ്റും. ഞങ്ങള് സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.
എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില് ഉപദേശത്തിനായി ഞാന് നിവിന് ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്.
നിവിൻ പോളി നായകനായെത്തുന്ന ബത്ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്ഗുഡ് മൂഡിലാണ് ഒരുങ്ങുന്നത്.
Movies
നിവിൻ പോളി ചിത്രം 'പ്രതിഛായ' തനിക്ക് കേവലം ഒരു സിനിമ മാത്രം അല്ലെന്നും 2019-ൽ ആരംഭിച്ച് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമാണെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സൈബർ രാഷ്ട്രീയവും അച്ഛൻ-മകൻ ബന്ധവും പ്രമേയമാക്കുന്ന 100 ശതമാനം ഫിക്ഷൻ വർക്കാണെന്നും രാഷ്ട്രീയ പ്രൊപ്പഗണ്ടയല്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ
‘ഞാൻ ഇതുവരെ 14 സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു സിനിമ 100 ദിവസത്തിൽ കൂടുതൽ ഷൂട്ട് ചെയ്യുന്നത്. അത് പ്രതിഛായ എന്ന ഈ സിനിമയാണ്. ആറായിരവും ഏഴായിരവും പേർ പങ്കെടുത്ത വലിയ സീക്വൻസുകൾ ഇതിലുണ്ട്. ഒട്ടനവധി ലൊക്കേഷനുകൾ ഉണ്ടായിരുന്നു, അതിൽ പലതും വളരെ വൈഷമ്യം പിടിച്ചവയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ കെ.ജി. ജോർജ് സാർ ഒരിക്കൽ എന്നോട് പറഞ്ഞു, ഒരു സംവിധായകൻ അറിയേണ്ടത് മറ്റുള്ളവരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ്.
അതായത്, അറിവുള്ള പല ടാലന്റുകളെ കൂട്ടി യോജിപ്പിക്കുന്ന ഒരു കാറ്റലിസ്റ്റ് മാത്രമാണ് സംവിധായകൻ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ കയ്യൊപ്പ് ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കുമുള്ളതാണ്
സാധാരണ സിനിമയുടെ ലോഞ്ചിലും പോസ്റ്ററിലുമൊക്കെ പ്രധാന സാങ്കേതിക പ്രവർത്തകരുടെ പേരാണ് വരാറുള്ളത്. എന്നാൽ ഇവിടെ, ഒരിക്കലും ലൈംലൈറ്റിൽ വരാത്ത, സിനിമയ്ക്കായി പണിയെടുക്കുന്ന സാധാരണ തൊഴിലാളികളുടെ പ്രതിനിധികളുണ്ട്. അവരെക്കൂടി ഈ വേദിയിൽ ആദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇങ്ങനെയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ പ്രയത്നത്തിലാണ് മലയാള സിനിമ മുന്നോട്ട് പോകുന്നത്. കമല്ഹാസൻ പ്രസംഗിക്കുന്നത് ഞാൻ ഒരിക്കൽ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എവിഎം സ്റ്റുഡിയോയിലൊക്കെ ഷൂട്ട് നടക്കുമ്പോൾ ഇന്നത്തെപ്പോലെ എസി ഫ്ലോറുകൾ ഇല്ല. മുകളിൽ ആസ്ബറ്റോസ് ഷീറ്റുകളാണ്. വേനൽചൂടിൽ മുകളിൽ ലൈറ്റ് ഹോൾഡ് ചെയ്യുന്ന തൊഴിലാളികൾ കുടുകുടാ വിയർത്തൊഴുകും.
താഴെ ഷോട്ടിൽ നിൽക്കുന്ന തന്റെ ദേഹത്ത് അവരുടെ വിയർപ്പുതുള്ളികൾ വീഴാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വിയർപ്പിന്റെ ഉപ്പുവീണാണ് ഓരോ താരവും ഉണ്ടാകുന്നത് എന്നതാണ് സത്യം. അത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം മോഹൻലാൽ സാറിന്റെ മുന്നിൽ വെച്ച് തന്നെ പറയാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
2019-ലാണ് ഞാൻ ഈ സിനിമയുമായുള്ള യാത്ര തുടങ്ങിയത്. തിരക്കഥാകൃത്ത് ഷാരിസ് എന്റെ അടുത്ത് വന്ന് ഒരു കഥ പറഞ്ഞു. അതിലെ ഒരു പ്രത്യേക മുഹൂർത്തം എന്നെ വല്ലാതെ ആകർഷിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്ന ആളാണ് ഷാരിസ്.
എങ്കിലും ആ മുഹൂർത്തം എന്നെ വല്ലാതെ ഹോൾഡ് ചെയ്തപ്പോൾ, 'ഇത് ഞാൻ എഴുതിക്കോട്ടെ' എന്ന് അദ്ദേഹത്തോട് അനുവാദം ചോദിച്ചു. അദ്ദേഹം അത് സമ്മതിച്ചു. ഞാൻ എഴുതിയ സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ 'ഇത് നിങ്ങൾ തന്നെ എഴുതിയാൽ മതി' എന്ന് അദ്ദേഹം പറഞ്ഞു.
2019-ൽ തുടങ്ങിയ ആ യാത്ര പല വഴികളിലൂടെ പോയി. നിവിൻ പോളിയുടെ വീട്ടിലേക്കും ആ വഴി നീണ്ടു. നിവിനെപ്പോലെയുള്ളവർ ഒരു ഡിസിഷൻ എടുക്കാൻ വലിയ പാടുള്ളവരാണ്. പിന്നീട് ഞാൻ മറ്റു സിനിമകളിലേക്ക് മാറി.
ഒടുവിൽ നിവിൻ തന്നെയാണ് പറഞ്ഞത് നമുക്ക് ഈ സിനിമ ഉടനെ ചെയ്യാമെന്ന്. 2019-ൽ എഴുതിയ സ്ക്രിപ്റ്റുമായി ഇന്നത്തെ തിരക്കഥയ്ക്ക് ഒരു ബന്ധവുമില്ല. നിരവധി ഡ്രാഫ്റ്റുകളിലൂടെയാണ് ഇത് ഇന്നത്തെ രൂപത്തിലെത്തിയത്.
ഈ സിനിമയ്ക്ക് അതിഭീമമായ ബജറ്റാണ് വരുന്നത്. അതുകൊണ്ട് തന്നെ ലാഭമായാലും നഷ്ടമായാലും ഈ സിനിമയുടെ വിധിയിൽ പകുതി എന്റേതായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. ബാക്കി പകുതിക്കായി ഞാൻ ഗോകുലം ഗോപാലകൃഷ്ണനെയാണ് സമീപിച്ചത്.
ദൈവവിശ്വാസികൾ പറയുന്നതുപോലെ ഓടക്കുഴലുമായി നിൽക്കുന്ന കൃഷ്ണനെപ്പോലെ ഗോപാലേട്ടൻ കൂടെനിന്നു. കഥ കേൾക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം എനിക്ക് നൽകിയ വിശ്വാസവും സ്നേഹവുമാണ് ഈ സിനിമ പൂർത്തിയാക്കാൻ എനിക്ക് കരുത്തായത്. അതുപോലെ കൃഷ്ണമുർത്തിയും എനിക്ക് സഹോദരതുല്യനായി കൂടെയുണ്ടായിരുന്നു.
ഒപ്പം ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, വേണു കുന്നപ്പള്ളി എന്നിവരും സാമ്പത്തികമായി എന്നെ സഹായിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളും ഇതിനു പിന്നിലുണ്ട്. അവരുടെ കൃത്യസമയത്തുള്ള സഹായം ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോയി.
സെക്രട്ടേറിയറ്റിന് മുന്നിൽ അയ്യായിരം പേരെ വച്ച് ഷൂട്ട് ചെയ്യുക എന്നതൊക്കെ വലിയ കടമ്പയായിരുന്നു. ജയചന്ദ്രൻ, ബെഹറ സാർ തുടങ്ങിയവരുടെ വലിയ സഹായം ആ സമയത്തുണ്ടായി.
സ്ക്രിപ്റ്റിൽ എന്നോടൊപ്പം വർക്ക് ചെയ്ത ദേവദത്ത് ഷാജി, മുഹമ്മദ് ഷാഫി, സ്റ്റെഫി സേവ്യർ എന്നിവരോട് എനിക്ക് വലിയ നന്ദിയുണ്ട്. സ്റ്റെഫി എനിക്ക് ഫാമിലി മെമ്പറെപ്പോലെയാണ്. ഇവരെല്ലാം നൽകിയ നിർദ്ദേശങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എങ്കിലും ഈ സിനിമയുടെ എഴുത്തിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ്.
ഈ ട്രെയിലർ ലോഞ്ച് ചെയ്ത മോഹൻലാൽ സാറിനെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹവുമായി എനിക്ക് അഗാധമായ വ്യക്തിബന്ധമാണുള്ളത്. ഈ സിനിമയുടെ ഓരോ ഘട്ടവും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം തിരക്കുകൾക്കിടയിലും ഇവിടെ എത്തിയത് വലിയ സന്തോഷം നൽകുന്നു.
നിവിനുമായി ആദ്യമായാണ് വർക്ക് ചെയ്യുന്നത്. വളരെ മടിയോടെയാണ് നിവിൻ ഒരു സീൻ ചെയ്യുന്നതെന്ന് തോന്നും, പക്ഷേ ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്. ലാൽ സാറിനെപ്പോലെ മാജിക് കാണിക്കുന്ന നടന്മാരെയാണ് നമ്മൾ ഗ്രേറ്റ് ആക്ടേഴ്സ് എന്ന് വിളിക്കുന്നത്. നിവിൻ പോളിക്കും ആ സർഗശേഷിയുണ്ട്.
ടേക്കുകളിൽ അയാൾ കൊണ്ടുവരുന്ന ഒരു എക്സ്ട്രാ സംതിംഗ് ഉണ്ട്. നിവിൻ ഈ സിനിമയിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഇതിലെ മറ്റ് അഭിനേതാക്കളായ ബാലചന്ദ്ര മേനോൻ സാർ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, സായികുമാർ, സവിതാ മേഡം, നീതു, വിജയ് തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആൻ അഗസ്റ്റിന്റെ കഥാപാത്രം ഈ സിനിമയ്ക്ക് വലിയൊരു വാല്യൂ അഡീഷൻ നൽകുന്നുണ്ട്.
വലിയ മുതൽമുടക്കുള്ള സിനിമയാണ്, അതിന്റെ 50 ശതമാനം എന്റെ ബാധ്യതയാണ്.ഞാൻ നിലനിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന അത്രയും നിർണായകമായ സിനിമയാണ്. അപ്പോഴാണ് ഞാനറിയുന്നത് ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെന്ന്.
ഇത്രയധികം കോടികൾ കടം വാങ്ങി ഒരു രാഷ്ട്രീയ പ്രൊപ്പഗാണ്ട നടത്താൻ എനിക്ക് താല്പര്യമില്ല. ഇത് 100 ശതമാനം ഫിക്ഷനാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ എനിക്ക് പറയാൻ ആഗ്രഹമുള്ള ചില കാര്യങ്ങൾ ഇതിലുണ്ട്. നമ്മൾ വ്യക്തിത്വം നഷ്ടപ്പെട്ട് 'പ്രതിഛായകൾ' മാത്രമായി മാറുകയാണ്. സോഷ്യൽ മീഡിയയിലൂടെ നമ്മുടെ അബോധമനസിനെ കോളനൈസ് ചെയ്യുന്ന സൈബർ രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അതോടൊപ്പം തന്നെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഡ്രാമയും ഇതിലുണ്ട്.
എന്റെ കഷ്ടപ്പാടോ അധ്വാനമോ ഒന്നും കാണികൾക്ക് വിഷയമല്ല. അവർക്ക് സിനിമ രസിപ്പിക്കണം എന്നതുമാത്രമാണ് പ്രധാനം. അതുകൊണ്ട് ഞാൻ ഈ സിനിമയെ ഉപാധികളില്ലാതെ നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. ലാൽ സാർ പറഞ്ഞതുപോലെ, ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. ഈ സിനിമ എന്നെ ആനന്ദിപ്പിച്ചതുപോലെ മറ്റൊന്നും ആനന്ദിപ്പിച്ചിട്ടില്ല, എന്നെ ദുഃഖിപ്പിച്ചതുപോലെ മറ്റൊന്നും ദുഃഖിപ്പിച്ചിട്ടുമില്ല.
ആനന്ദവും ദുഃഖവും ചേരുന്നതാണ് ജീവിതമെങ്കിൽ എന്റെ കരിയറിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘പ്രതിഛായ’. ഈ സിനിമ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാര്യങ്ങൾ സംഭവിപ്പിച്ച സിനിമയാണ്. ഈ സിനിമയ്ക്കു മുമ്പും ശേഷവും ഉള്ള ഞാൻ രണ്ട് വ്യത്യസ്ത വ്യക്തികളാണ്. സിനിമ ഇനി നിങ്ങളുടേതാണ്. നന്ദി, സ്നേഹം.
Movies
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പ്രതിഛായ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും മോഹൻലാൽ പുറത്തിറക്കി.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയിലറിൽ കാണാം.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. പെരുന്നാൾ റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ 50-ാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Movies
ആക്ഷന് ഹീറോ ബിജു 2 സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് പി.എസ്. ഷംനാസുമായി സമവായ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നടൻ നിവിൻ പോളി. വഞ്ചനാക്കേസായതിനാൽ ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് നടന്റെ നിലപാട്.
ഇക്കാര്യം നിവിന്റെ അഭിഭാഷകൻ മധ്യസ്ഥനായി കോടതി നിയോഗിച്ച ജോർജ് മെർലോ പള്ളത്തിനെ അറിയിക്കും.
തർക്കവുമായി ബന്ധപ്പെട്ട് നിവിനും ഷംനാസും പരസ്പരം പരാതികൾ നൽകുകയും തുടർന്ന് പോലീസ് കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
നിവിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് ഷംനാസിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇത്തരമൊരു കേസില് സമവായ ചര്ച്ച നിയമവിരുദ്ധമാണെന്നാണ് നിവിന്റെ വക്കിൽ നിലപാടെടുത്തിരിക്കുന്നത്.
ആക്ഷന് ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില് അവകാശം സ്വന്തമാക്കുന്നതിനായി ഷംനാസ് തന്റെ ഒപ്പ് വ്യാജമായി ചമച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ പരാതി.
നിവിന് പോളി, എബ്രിഡ് ഷൈന്, ഷംനാസ് എന്നിവരൊപ്പിട്ട ചിത്രത്തിന്റെ കരാറില് ചിത്രം സംബന്ധിച്ച എല്ലാ അവകാശങ്ങളും നിവിന്റെ നിര്മാണക്കമ്പനിയായ പോളി ജൂനിയറിനായിരുന്നു.
എന്നാല് ഇത് മറച്ചു വച്ച് ഫിലിം ചേംബറില് നിന്ന് ചിത്രത്തിന്റെ ടൈറ്റിലിനു മേലുള്ള അവകാശം ഷംനാസ് സ്വന്തമാക്കിയെന്നും ഇത് സാധൂകരിക്കുന്നതിനായി തന്റെ ഒപ്പ് വ്യാജമായി ചമച്ച് രേഖ ഹാജരാക്കിയെന്നുമാണ് നടന്റെ പരാതി.
ഇതിനിടെ, ഷംനാസിന്റെ പരാതിയിൽ നിവിനും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വൈക്കം മജിസ്ട്രേറ്റ് കോടതി വഞ്ചനാകുറ്റത്തിന് കേസെടുത്തെങ്കിലും പിന്നീട് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു.
കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ സമർപ്പിച്ചു എന്നു കാട്ടി ഷംനാസിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കാനും മജിസ്ട്രേറ്റ് കോടതി പിന്നീട് നിർദേശിച്ചിരുന്നു.
Movies
സർവ്വംമായ തകർപ്പൻജയം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ എഡിറ്റർക്ക് ഐഫോൺ സമ്മാനിച്ച് സംവിധായകൻ അഖിൽ സത്യൻ. ചിത്രത്തിന്റെ എഡിറ്റർ രതിൻ രാധാകൃഷ്ണന് ഐഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് അഖിൽ സമ്മാനിച്ചത്.
രതിൻ രാധാകൃഷ്ണൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
‘അഖിലേട്ടാ, ഈ സർപ്രൈസ് സമ്മാനത്തിന് വലിയ നന്ദി. നിങ്ങളോടൊപ്പം പ്രവർത്തിച്ചത് മികച്ച ഒരു അനുഭവമായിരുന്നു, ഇനിയും ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് ചെയ്യാനുണ്ട്. 150 കോടി ക്ലബ്ബ് ഫിലിം എഡിറ്റർ’ രതിൻ രാധാകൃഷ്ണൻ കുറിച്ചു.
തന്നോടൊപ്പം പ്രവർത്തിച്ച രതിൻ രാധാകൃഷ്ണന്റെ മികവിനുള്ള അംഗീകാരമായാണ് വിലപിടിപ്പുള്ള സമ്മാനം അഖിൽ നൽകിയത്. മുൻപ് പിതാവും സംവിധായകനുമായ സത്യൻ അന്തിക്കാടിന് വോൾവോ എസ്യുവി കാർ അഖിൽ സമ്മാനിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിനു പിന്നാലെയാണ് തന്റെ സഹപ്രവർത്തകർക്കും അഖിൽ ഇത്തരത്തിൽ സർപ്രൈസ് നൽകുന്നത്.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച സർവ്വം മായ നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിന് ഇടം നൽകിയ ചിത്രമാണ്.
Movies
നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രം സർവ്വംമായ ഓടിടിയിലേയ്ക്ക്. ചിത്രം ജനുവരി 30-ന് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യും. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരുന്നു.
സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ഓടിടി റിലീസിനെപ്പറ്റി പറഞ്ഞത്.
അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വീഡിയോയാണ് റിയ പങ്കുവെക്കുന്നത്.
സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
Movies
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീലിൽ ഒപ്പ് വച്ച് നടൻ നിവിൻ പോളി.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായാണ് 100 കോടി രൂപ ചിലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പ് വച്ചത്.
പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.
മികച്ച സിനിമകൾ നിർമിച്ച്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, നിലവിൽ നിർമാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അവാർഡുകളാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.
കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.
വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാർഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണെന്ന് നിവിൻ പോളി പറഞ്ഞു.
അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നുവെന്നും നിവിൻ വിശദീകരിച്ചു.
Movies
2025 കല്യാണിയുടെ വർഷമായിരുന്നെങ്കിൽ 2026 നിവിൻ പോളി കീഴടക്കുമെന്നാണ് ചലച്ചിത്ര ലോകത്തുനിന്നുള്ള റിപ്പോർട്ട്. യൂത്ത്സ്റ്റാർ നിവിന് പോളി ആദ്യമായി 100 കോടി ക്ലബില് പ്രവേശിച്ചിരിക്കുകയാണ്. അഖില് സത്യന്റെ സംവിധാനത്തിലൊരുങ്ങിയ ഹൊറര് കോമഡി ചിത്രം 10 ദിവസം കൊണ്ടാണ് 101 കോടിയിലേറെ ആഗോള കളക്ഷന് നേടിയത്.
നിവിന് പോളിയുടെ കരിയറില് ഏറ്റവുമധികം കളക്ഷന് നേടിയ ചിത്രവുമായി മാറി "സര്വം മായ'. പത്താം ദിവസം നൂറു കോടി പിന്നിട്ട സര്വം മായ, ആഴ്ചകള്ക്കുള്ളില് ലോകയുടെ റെക്കോര്ഡ് മറികടക്കുമെന്നാണ് ഓൺലൈൻ ബുക്കിംഗ് സൂചിപ്പിക്കുന്നത്.
ചിത്രം ആഗോള തലത്തില് 8.25 കോടിയാണ് ആദ്യദിനം നേടിയത്. ആഴ്ചാവസാനം 45.25 കോടി നേടി. വെള്ളിയാഴ്ച 11 കോടിയുമായി രണ്ടാം ആഴ്ചയിലേക്ക് കടന്നു. രണ്ടാം ശനിയാഴ്ച ഏകദേശം 11 കോടി നേടിയെന്ന് കണക്കുകള് സൂചിപ്പിക്കുന്നു.
റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വന് തിരക്കാണ് 11 ദിവസത്തിലും കാണാനാകുന്നത്. ലഭ്യമായ കണക്കുകള് പ്രകാരം 101.85 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്. ചരിത്രത്തിലാദ്യമായി, 100 കോടി ക്ലബിലെത്തുന്ന മലയാളത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ചിത്രമായി സര്വം മായ. വെറും 10 ദിവസംകൊണ്ടാണ് ചിത്രം 100 കോടി ക്ലബില് എത്തിയത്.
സര്വം മായയുടെ ദിവസം തിരിച്ചുള്ള ബോക്സ് ഓഫീസ് കണക്ക്
1 - 8.25 കോടി
2 - 10.75
3 - 13.25
4 - 13.00
5 - 7.85
6 - 8.00
7 - 6.75
8 - 11.00
9 - 11.00
10 - 12.00
ആകെ 101.85 കോടി.
2025 മലയാള സിനിമയുടെ സുവര്ണ കാലഘട്ടമായിരുന്നെങ്കില് 2026 അതിലും വലിയ ഹിറ്റ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്ട്ട്. മോഹന്ലാല് - ജീത്തു ജോസഫ് കൂട്ടുകെട്ടില് ഒരുങ്ങുന്ന ദൃശ്യം 3 റിലീസിനുമുമ്പുതന്നെ 300 കോടി രൂപയുടെ നേട്ടം കൈവരിച്ചു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്ലാലും വര്ഷങ്ങള്ക്കുശേഷം ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയും ആഗോള ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ.
Movies
വര്ഷങ്ങള്ക്കുശേഷം നിവിന് പോളി, കുടുംബങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്-അജു ഹിറ്റ് കോംബോയുടെ പുത്തന് കാഴ്ചകളും കൈയടി നേടുന്നു. പ്രീതി മുകുന്ദനൊപ്പം റിയ ഷിബുവിന്റെ ജെന് സി പ്രേതം ഡെലേലുവും പ്രിയതരമാകുന്നു. 50 കോടിയും കടന്ന് പുതുവര്ഷത്തിലും "സര്വം മായ’ മുന്നേറുമ്പോള് സംവിധായകന് അഖില് സത്യന് ഹാപ്പിയാണ്.
"ഇതില് ഇമോഷനുണ്ട്. തോക്കും ബോംബുമൊന്നുമില്ലാതെ തന്നെ തിയറ്ററില് അനുഭവിച്ചറിയാനാകുന്ന സിനിമ. ഇതിന്റെ സൗണ്ട് ഡിസൈനും സാങ്കേതികത്തികവുമെല്ലാം നന്നായി പണംമുടക്കിത്തന്നെയാണു ചെയ്തത്. തിയറ്ററില് എല്ലാവരും ഒന്നിച്ചിരുന്നു കാണേണ്ട എന്ഗേജിംഗ് എന്റര്ടെയ്നറാണിത്’-അഖില് സണ്ഡേ ദീപികയോടു പറഞ്ഞു.
ഈ സിനിമ രൂപപ്പെടുത്തിയത്..?
Movies
മോഹൻലാൽ കഴിഞ്ഞാൽ കൈയടക്കത്തോടെ ഹാസ്യരംഗങ്ങൾ ചെയ്യാൻ കഴിയുന്നത് നിവിൻ പോളിക്ക് മാത്രമാണെന്ന് സംവിധായകൻ അഖിൽ സത്യൻ. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇക്കാര്യം വ്യക്തമാക്കിയത്.
''കുട്ടിത്തമാണ് നിവിന്റെ പ്രത്യേകത. ലാൽ സർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രമാണ്. മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹ്യൂമർ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ.
ഞാൻ എഴുതിവെച്ചതിനേക്കാളും ഒരുപടി മുകളിലാണ് സർവം മായയിൽ നിവിൻ ചെയ്തുവെച്ചിരിക്കുന്നത്. മീറ്റർ മാറ്റിയിരുന്നു, നിവിൻ ആണ് മീറ്റർ മാറ്റിക്കോട്ടേ എന്ന് ചോദിച്ചത്.
ആദ്യഷോട്ടിൽ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്. അതുതന്നെ ചിത്രത്തിലുടനീളം നിവിൻ കൊണ്ടുപോയി. നിവിൻ ആണ് ആദ്യമായി എന്നെ സിനിമ ചെയ്യാൻ വിളിക്കുന്ന താരം.
നിവിന്റെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉടനേയൊന്നും സിനിമ ചെയ്യില്ലായിരുന്നു. ആ കോളിൽനിന്നാണ് പാച്ചുവിന്റെ കഥാതന്തു ഉണ്ടാവുന്നത്. പാച്ചു എഴുതി പൂർത്തിയാക്കിയത് നിവിന് വേണ്ടിയാണ്. അവസാനനിമിഷമാണ് നായകൻ ഫഹദ് ആയി മാറിയത്''. അഖിൽ പറഞ്ഞു.
നിവിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ തിയറ്ററുകളിൽ വൻവിജയം തീർത്ത് മുന്നേറുകയാണ്. പാച്ചുവും അത്ഭുതവിളക്കുമാണ് അഖിലിന്റെ ആദ്യചിത്രം.
Movies
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്ന്ന ഏതാനും ഏടുകളാണ് നിവിന് പോളി നായകവേഷത്തിലെത്തിയ അഖില് സത്യന് സിനിമ സര്വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില് നിവിന് പോളിയെന്ന നടന്റെ ഹ്യൂമര് മുഖവും ഇമോഷണല് മുഖവും ചേരുംപടിചേര്ത്ത് സിനിമയ്ക്കു ഫീല്ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര് നിലനിര്ത്തുന്നതില് സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്ക്കും ആല്ബങ്ങള്ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര് വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില് പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്മിയായി പൂജകള്ക്കും ബാധ ഒഴിപ്പിക്കലുകള്ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില് മെയിന് പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്ന്ന് അപ്രതീക്ഷിത കഥാസന്ദര്ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില് സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്വ്വംമായ.
Movies
2025 നിവിൻ പോളിയുടെ നിശബ്ദവർഷമാണ് എന്നു പറയാം. ഈ വർഷത്തെ ആദ്യ സിനിമ വ്യാഴാഴ്ച റിലീസ് ആകുകയാണ് സർവം മായ. അഖിൽ സത്യൻ ആണ് സംവിധാനം.
അതേസമയം, 2025 നിവിൻ പോളിയുടെ ആദ്യ വെബ്സീരിസിനും സാക്ഷിയായി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ഫാർമ- വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.
വിവിധ ഭാഷകളിൽ ഫാർമ കാണാം. നിവിന് പോളിയുടെ ആദ്യ ഒടിടി പരമ്പര സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല് രംഗത്തെ പിന്നാമ്പുറക്കഥകളാണ് ഫാര്മയുടെ ഇതിവൃത്തം.
മലയാളപ്രേക്ഷകര്ക്ക് ആദ്യമായാണ് ഒരു മെഡിക്കല് ത്രില്ലര് പരമ്പര. പി.ആര്. അരുണ് സംവിധാനം ചെയ്ത പരമ്പരയെക്കുറിച്ച് വലിയ പ്രതികരണങ്ങളാണു ലഭിക്കുന്നത്. മെഡിക്കല് രംഗത്തു ജനങ്ങളര്പ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിവിൻ പറഞ്ഞത്
ഞാന് മുമ്പ് വെബ്സീരീസ് ചെയ്തിട്ടില്ല. നിരവധി കഥകള് കേട്ടിരുന്നു. ഫാര്മ-എന്ന പ്രോജക്ട് വന്നപ്പോള് എനിക്കു വ്യത്യസ്തമായി തോന്നി. ഇതുവരെ പറയാത്ത കഥ. കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കഥയാണ് ഫാര്മ കൈകാര്യം ചെയ്യുന്നത്.
കഥ കേട്ടപ്പോള്, എന്റെ കുട്ടികള്ക്ക് ഇത് സംഭവിച്ചാലോ എന്നു തോന്നി. ഇതു വെറുമൊരു പരമ്പരയോ വിനോദമോ അല്ല, മറിച്ച് വലിയ സത്യങ്ങളുടെ തുറന്നുകാട്ടലാണ്.
എല്ലാ ക്രെഡിറ്റും സംവിധായകന് പി.ആര്. അരുണിനാണ്. കാരണം ഫാര്മ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം മുമ്പ് മെഡിക്കല് റെപ്രസെന്റേറ്റിവ് ആയി പ്രവര്ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് പറയാന് ഒരുപാട് കഥകള് ഉണ്ടായിരുന്നു, പക്ഷേ ചില സത്യങ്ങള് പുറത്തുകൊണ്ടുവരാന് ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഈ കഥ തെരഞ്ഞെടുത്തത്.
മഹാമാരിയുമായുള്ള ഏറ്റുമുട്ടലിനുശേഷം, മെഡിക്കല് ത്രില്ലര് പ്രേക്ഷകരുമായി സംവദിക്കാന് എളുപ്പമാണ്. മാധ്യമങ്ങളില് കാണുന്നതുപോലെ കോവിഡ് വാക്സിനുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു വലിയ ചര്ച്ച നടക്കുന്നുണ്ട്.
ചിലര് വാക്സിന് എടുക്കേണ്ടിയിരുന്നില്ല എന്നും നമ്മള് സ്വയം നന്നായി ശ്രദ്ധിച്ചാല് മതിയായിരുന്നെന്നും പറയുന്നു. ഇതിനെക്കുറിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാല്, ഫാര്മ ശരിയായ സമയത്താണ് വന്നതെന്ന് ഞാന് കരുതുന്നു. നിവിന് പറഞ്ഞു.
യുവതലമുറ സംവിധായന് അഖില് സത്യന്റെ ക്രിസ്മസ് റിലീസായി സര്വം മായ പ്രദര്ശനത്തിനെത്തും. ഹൊറര് കോമഡി ചിത്രം വലിയ ആകാംഷയോടെയാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്.
സര്വം മായ ഒരു പുതിയ ശ്രമമാണെന്നും പ്രേക്ഷകര്ക്ക് ഇഷ്ടമാകുമെന്നും നിവിന് പറഞ്ഞു. 2026ല് നിവിന് പോളിക്ക് ആറു സിനിമകളാണുള്ളത്. ചിത്രീകരണത്തിരക്കുകളിലാണ് താരമിപ്പോൾ.
Movies
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സർവം മായയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
വെള്ളിത്തിരയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’.
പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു.
Movies
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും ദുർഗ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓണും നിർവഹിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാർ, സന്ദീപ്സേനൻ, സംവിധായകരായ ജി.എസ് വിജയൻ, അജയ് വാസുദേവ്, ഡാർവിൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹ നിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്.
Movies
വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും ആശ്വാസം. ഇരുവർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി തീര്പ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും വാദിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.
നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ തലയോലപ്പറമ്പ് പോലീസിൽ നൽകിയത്. കഴിഞ്ഞയാഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ കൈയിൽനിന്നു പണം വാങ്ങിയ കാര്യം മറച്ചുവച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് ഷംനാസിന്റെ പരാതി. ജാമ്യമില്ലാ വകുപ്പ് 406, 420, 34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.സി. ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്കിയിരുന്നതായാണ് പരാതി.
തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായി ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും ആശ്വാസം. ഇരുവർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി തീര്പ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും വാദിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.
നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ തലയോലപ്പറമ്പ് പോലീസിൽ നൽകിയത്. കഴിഞ്ഞയാഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ കൈയിൽനിന്നു പണം വാങ്ങിയ കാര്യം മറച്ചുവച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് ഷംനാസിന്റെ പരാതി. ജാമ്യമില്ലാ വകുപ്പ് 406, 420, 34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.സി. ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്കിയിരുന്നതായാണ് പരാതി.
തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായി ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
Movies
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ പരാതി നൽകിയിരിക്കുന്നത്.
ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദ്ദേശപ്രകാരമാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.സി. ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്കിയിരുന്നതായാണ് പരാതി.
തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായി ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.